ഓണാഘോഷവും വാർഷികവും ഇന്ന്
text_fieldsബംഗളൂരു: ടി.സി പാളയ കൈരളി വെൽഫെയർ അസോസിയേഷന്റെ 20ാം വാർഷികവും ഓണാഘോഷവും ഞായറാഴ്ച ഗാർഡൻ സിറ്റി കോളജ് കാമ്പസിൽ നടക്കും. രാവിലെ ഒമ്പതിന് തുടക്കമാവും.
മാലദ്വീപ് കോൺസുൽ ജനറലും ഗാർഡൻ സിറ്റി യൂനിവേഴ്സിറ്റി ചാൻസലറുമായ ഡോ. വിജി. ജോസഫ് മുഖ്യാതിഥിയാവും. ഹൊസക്കോട്ടെ എം.എൽ.എ ശരത് ബച്ചെ ഗൗഡ ഉദ്ഘാടനം ചെയ്യും. മുൻ എം.പി പ്രഫ. എം.വി. രാജീവ് ഗൗഡ, എം.എൽ.എമാരായ ബൈരതി ബസവരാജ്, മഞ്ജുള ലിംബാവലി, മുൻ എം.എൽ.എമാരായ അരവിന്ദ് ലിംബാവലി, പൂർണിമ ശ്രീനിവാസ്, നോർക്ക വികസന ഓഫിസർ റീസ രഞ്ജിത്ത്, കൈരളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബെന്നി, സെക്രട്ടറി സജീവ് തുടങ്ങിയവർ പങ്കെടുക്കും. സാംസ്കാരിക സമ്മേളനം, ഓണസദ്യ, വടംവലി, തിരുവാതിരക്കളി, ശിങ്കാരിമേളം, ഫ്യൂഷൻ എന്നിവയുണ്ടാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

