‘ഓണാരവം - 2025’ സമാപിച്ചു
text_fieldsകേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷ പരിപാടി ‘ഓണാരവം - 2025’
സമാപന സമ്മേളനം വിജയനഗർ എം.എൽ.എ എം. കൃഷ്ണപ്പ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷ പരിപാടി ‘ഓണാരവം - 2025’ സമാപിച്ചു. സമാപന സമ്മേളനം വിജയനഗർ എം.എൽ.എ എം. കൃഷ്ണപ്പ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. പ്രമോദ് വരപ്രത്ത് അധ്യക്ഷതവഹിച്ചു.
സിനിമ താരം കൈലാഷ്, കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ, യശ്വന്ത് പുർ എം.എൽ.എ എസ്.ടി. സത്യനാരായണ, സാമൂഹികപ്രവർത്തക അനുപമ പഞ്ചാക്ഷരി, സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി, ട്രഷറർ പി.കെ. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
സമാജം ഉപസമിതി കൺവീനർമാരായ നിരഞ്ജൻ, ജോളി പ്രദീപ്, കൃഷ്ണപിള്ള, റിയ ടി. കുര്യൻ എന്നിവർ പങ്കെടുത്തു. എസ്.എസ്.എൽ.സി, പി.യു.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് എൻഡോവ്മെന്റ് നൽകി. വിവിധ മേഖലകളിൽ വിശിഷ്ട സേവനങ്ങൾ നടത്തിയവരെ ആദരിച്ചു. ചെണ്ടമേളം, സമാജം അംഗങ്ങൾ അവതരിപ്പിച്ച കേരള ദർശനം, തിരുവാതിര, ഒപ്പന, മോഹിനിയാട്ടം, ഭരതനാട്യം, സിനിമാറ്റിക് നൃത്തങ്ങൾ, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു.
പിന്നണി ഗായകൻ ലിബിൻ സ്കറിയ, ഇന്ത്യൻ വോയ്സ് ഫെയിം ലിധി, ടോപ് സിങ്ങർ താരം ആയുശ്രീ വാര്യർ, ചാനൽ താരങ്ങളായ സുബിൻ, അജിത്, മനീഷ, ചാനൽ താരം ബിനു എന്നിവർ പങ്കെടുത്ത കോഴിക്കോട് റെഡ് ഐഡിയാസ് അവതരിപ്പിച്ച മെഗാ ഗാനമേളയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

