Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡി.ആര്‍.ഡി.ഒ ഓണാഘോഷം

text_fields
bookmark_border
ഡി.ആര്‍.ഡി.ഒ ഓണാഘോഷം
cancel

ബംഗളൂരു: ഡി.ആര്‍.ഡി.ഒ ഓണാഘോഷത്തിന് സി.വി. രാമന്‍ നഗറിലെ കമ്യൂണിറ്റി ഹാളിൽ തിരി തെളിഞ്ഞു. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്‌ണൻ മുഖ്യാതിഥിയായി.ഓണം എന്നത് ഒരുമ എന്നുള്ള സന്ദേശം ലോകത്തിനു കൊടുക്കുന്നു, ജാതി മത വർഗ ഭേദമന്യേ എല്ലാവരും ഒരു മനസ്സായി കാലങ്ങളോളം ഓണം ആഘോഷിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു.

ചെയര്‍മാന്‍ ഡോ .ബെന്നി ജോർജ്, സെക്രട്ടറി രഞ്ജിത്, ഓര്‍ഗനൈസിങ് സെക്രട്ടറി ദിലീപ് കുമാർ എന്നിവര്‍ നേതൃത്വം നല്‍കിയ ചടങ്ങിൽ ഡി.ആര്‍.ഡി.ഒ യിലെ വിവിധ മലയാളി കുടുംബങ്ങൾ പങ്കെടുത്തു. മഞ്ചാടിക്കൂട്ടം അവതരിപ്പിച്ച ഓണനിലാവ് വളരെയധികം മികവ് പുലർത്തി. ഞായറാഴ്ച രാവിലെ പൂക്കളം മത്സരം, കരോക്കെ, വിഭവ സമൃദ്ധമായ സദ്യ എന്നിവ ഉണ്ടായിരിക്കും. വൈകീട്ട് പിന്നണി ഗായിക നിത്യ മാമനും സംഘവും അവതരിപ്പിക്കുന്ന ഗാനസന്ധ്യ നടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - onam celebration
Next Story