ബൈട്രായണപുര മണ്ഡലം ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsബൈട്രായണപുര മണ്ഡലം ഓണാഘോഷ പരിപാടികൾ ഓണം കോർ കമ്മിറ്റിയുടെ ചെയർപേർസണുമായ മീനാക്ഷി ബൈരെഗൗഡ ഉദ്ഘാടനം ചെയ്യുന്നു.
ബംഗളൂരു: ബൈട്രായണപുര മണ്ഡലം ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തകയും ഓണാഘോഷ കോർ കമ്മിറ്റി ചെയർപേഴ്സണുമായ മീനാക്ഷി ബൈരെഗൗഡ പരിപാടി ഉദ്ഘാടനം ചെയ്തു. ശിങ്കാരിമേളം, മഹാബലി, അത്തപ്പൂക്കള മത്സരം, ഡാൻസ് മത്സരം, വിവിധ കലാപരിപാടികൾ, വിവിധ സ്റ്റാളുകൾ, ഓണം സദ്യ, സമ്മാനദാനം എന്നിവ നടന്നു.
മലയാളി സംഘടനകളിലെ അംഗങ്ങൾ ഓണാഘോഷത്തിൽ പങ്കെടുത്തു. 2000 ൽ പരം മലയാളികൾ ഒത്തുകൂടിയ പരിപാടിയില്‍ പ്രോഗ്രാം ജനറൽ കോഓഡിനേറ്റർ സുനിൽ തോമസ്, കോർ കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണൻ, പ്രിയ, സുജിത സനിൽ, പ്രിയ ഡോമിനിക്, സുരേഷ് ബാബു, ജ്യോതി, മേഴ്‌സി, മുനീർ, മണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ ശ്രീനി വാസൈ, ജയഗോപാല്‍ ഗൗഡ, വി. ഹരി, അശോകന്‍, ശിവകുമാര്‍, എം.എല്‍.എ ഓഫിസ് പ്രതിനിധികളായ ചന്തൻ, ഗഗൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നമ്പൂതിരി, ചിത്ര പ്രവീൺ എന്നിവര്‍ അവതാരകരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

