ഫയർ സ്റ്റോംമേഴ്സ് ഫുട്ബാൾ ക്ലബ് പത്താം വാർഷികവും ‘ഓണാരവം 2026’ ഓണാഘോഷവും
text_fieldsഫയർസ്റ്റോംമേഴ്സ് ഫുട്ബാൾ ക്ലബ് സംഘടിപ്പിച്ച ‘ഓണാരവം 2026’ ഓണാഘോഷത്തില്‍നിന്ന്
ബംഗളൂരു: ഹൊറമാവ്-കൽക്കരെ മേഖലയിലെ ഫുട്ബാൾ പ്രേമികളെ ഒന്നിപ്പിച്ചുകൊണ്ട് ഫയർസ്റ്റോംമേഴ്സ് ഫുട്ബാൾ ക്ലബ് സംഘടിപ്പിച്ച പത്താം വാർഷികവും ‘ഓണാരവം 2026’ ഓണാഘോഷവും ഹെണ്ണൂർ ആശ ടൗൺഷിപ്പിലെ ബിറ്റ്സ് ക്ലബ്ബിൽ ആഘോഷിച്ചു.
പൂക്കളമൊരുക്കൽ, മാവേലി വരവേൽപ്പ്, തിരുവാതിരക്കളി, ഓണക്കളികൾ, വിവിധ കലാപരിപാടികൾ, രാഗയന ബാൻഡിന്റെ സംഗീതവിരുന്ന്, വടംവലി തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ക്ലബ്ബിന്റെ പത്ത് വർഷത്തെ പ്രവർത്തനയാത്രയെ അനുസ്മരിച്ച ചടങ്ങിൽ അംഗങ്ങൾ, കുടുംബാംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
കൂട്ടായ്മയും സൗഹൃദവും മലയാളി സംസ്കാരവും ഒത്തുചേർന്ന ആഘോഷം വേറിട്ട അനുഭവമായി. ഫയർസ്റ്റോംമേഴ്സ് പ്രീമിയർ ലീഗിന്റെ (എഫ്.പി.എല്‍ 3.0) ഔദ്യോഗിക ലോഞ്ചും പ്രഖ്യാപിച്ചു. ടൂർണമെന്റിന്റെ താരലേലം സെപ്റ്റംബർ 27ന് നടത്തുമെന്ന് സംഘാടകർ അറിയിച്ചു. പ്രദീഷ്, റിജേഷ്, കിരൺദാസ്, നിജിൽ, ജിതിൻ, അനൂപ്, വിശാഖ്, സുർജിത്ത്, അബീഷ് എന്നിവർ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

