ഓണം പൊന്നോണം
text_fieldsഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
ഒന്നായി ഒന്നാമോണം
ബംഗളൂരു: തിരുവോണനാളിലേക്കുള്ള ഒരുക്കത്തിനായി പ്രവാസികൾ. ബംഗളൂരുവിൽ സംഘടനകൾക്കും കൂട്ടായ്മകൾക്കും കീഴിൽ വ്യാഴാഴ്ചകൂടി ഓണച്ചന്ത തുടരും. പച്ചക്കറികൾക്കു പുറമെ, വിവിധതരം അച്ചാറുകളും കായ ഉപ്പേരിയും കൈത്തറി വസ്ത്രങ്ങളുമടക്കം ഓണച്ചന്തയിൽ ലഭ്യമാണ്.
ഓണാരവം പൂക്കളമത്സരം നാളെ
ബംഗളൂരു: കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ പരിപാടിയായ ഓണാരവം 2025ന്റെ ഭാഗമായി നടത്തുന്ന പൂക്കളമത്സരം തിരുവോണ നാളിൽ നടക്കും. അംഗങ്ങളുടെ വീടുകളിൽ ഒരുക്കുന്ന പൂക്കളങ്ങൾ വിധികർത്താക്കൾ സന്ദർശിച്ച് വിധിനിർണയം നടത്തും. സെപ്റ്റംബർ ഏഴിന് ഉച്ചക്ക് 2.30ന് കലാമത്സരങ്ങൾ കെങ്കേരി സാറ്റലൈറ്റ് ടൗണിലുള്ള ഭാനു സ്കൂളിൽ നടക്കും.
ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത
ബംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്തക്ക് സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ തുടക്കമായി. പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ.കെ. നായർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ചെയർമാൻ പി. ഉണ്ണികൃഷ്ണൻ, പ്രസന്ന പ്രഭാകർ, ഇ. പദ്മകുമാർ, പി.ആർ.ഡി. ദാസ്, പി.എസ്. സന്തോഷ് എന്നിവർ സംസാരിച്ചു. ജോയന്റ് സെക്രട്ടറി കെ. രാജേന്ദ്രൻ സ്വാഗതവും ട്രഷറർ വി.സി. കേശവമേനോൻ നന്ദിയും പറഞ്ഞു. വ്യാഴാഴ്ചയും തുടരുന്ന ചന്തയിൽ നേന്ത്രപ്പഴം, കായ, ചിപ്സ്, ശർക്കരവരട്ടി, കപ്പ ചിപ്സ്, ഹൽവ, പപ്പടം, കണ്ണിമാങ്ങ അച്ചാർ, അട, വെളിച്ചെണ്ണ, പച്ചക്കറികൾ, സെറ്റ് മുണ്ട്, സെറ്റ് സാരി തുടങ്ങിയ കേരളീയ വിഭവങ്ങൾ ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

