കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് ഓണാഘോഷം 27ന്
text_fieldsബംഗളൂരു: കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷം ‘ഓണനിലാവ് 2024 ’ ഒക്ടോബർ 27ന് നടക്കും. രാവിലെ 10ന് ദുബാസിപാളയ ഡി.എസ്.എ ഭവനിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം വിജയനഗർ എം.എൽ.എ എം. കൃഷ്ണപ്പ ഉദ്ഘാടനം ചെയ്യും. സിനിമാതാരം വിനയാ പ്രസാദ് മുഖ്യാതിഥിയാകും. എസ്.ടി. സോമശേഖർ എം.എൽ.എ, അഭിനേത്രി നിമിഷ കെ. ചന്ദ്ര, ഗാനരചയിതാവ് രമേഷ് കാവിൽ എന്നിവർ അതിഥികളാകും. സമാജം അംഗങ്ങൾ ഒരുക്കുന്ന കലാവിരുന്ന്, ഓണസദ്യ, ഗായകരായ റിതുരാജ്, ശ്യാം ലാൽ, അശ്വതി രാമേശ്, ശ്രീലക്ഷ്മി, ഷിജു എന്നിവർ നയിക്കുന്ന ഗാനമേള, ശിവദാസ്, സെൽവൻ, രജനി കലാഭവൻ എന്നിവർ ഒന്നിക്കുന്ന കോമഡി ഷോ, ഗോകുൽ കൃഷ്ണ ഒരുക്കുന്ന വയലിൻ ഫ്യൂഷൻ എന്നിവ അരങ്ങേറും.

