ഓണാഘോഷം വയോജനങ്ങൾക്കൊപ്പം
text_fieldsവയോജനങ്ങൾക്കൊപ്പം നടത്തിയ ഓണാഘോഷത്തിൽനിന്ന്
ബംഗളൂരു: കേരള സമാജം ബംഗളൂരു സൗത്ത് വെസ്റ്റ് യുവജന വിഭാഗം പ്രവർത്തകർ വയോജനങ്ങളെയും മാനസിക വൈകല്യമുള്ളവരെയും പരിപാലിക്കുന്ന മൈസൂരു റോഡിലെ ചല്ലഘട്ടയിലുള്ള ക്ഷേമ മൈൻഡ് കെയർ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ചു. പ്രവർത്തകരായ എസ്. സാന്ദ്ര, ഗോപിക പിള്ള, ധനുഷ പ്രഭു, എസ്. ശ്രുതി, എം. രോഹിത്, എസ്. നിഖിൽ, എം. മിഥുൻ എന്നിവർ നേതൃത്വം നൽകി.
മലയാളി കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷത്തിൽ നിന്ന്
ഓണാഘോഷം
ബംഗളൂരു: ജെയിൻഹൈറ്റ്സ് ഈസ്റ്റ് പരേഡ് വിജ്ഞാൻ നഗർ അപ്പാർട്മെന്റിൽ മലയാളി കൂട്ടായ്മ ഓണഘോഷം നടത്തി. 250ലധികം ആളുകൾ ഓണസദ്യയിൽ പങ്കെടുത്തു. കുട്ടികൾക്കായി പൂക്കള മത്സരം, സുന്ദരിക്ക് പൊട്ടുകുത്തൽ, നെറ്റിപ്പട്ട നിർമാണം തുടങ്ങി നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു. മഹാബലിയും വാമനനും ഓണഘോഷത്തിന് എത്തിയവരെ സന്ദർശിച്ചു. കേരളത്തനിമ വിളിച്ചോതുന്ന ഫോട്ടോ ബൂത്ത് പ്രത്യേക ശ്രദ്ധ ആകർഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

