ഓണാഘോഷ പൊലിമയിൽ പ്രവാസി മലയാളി അസോസിയേഷൻ
text_fieldsമഞ്ജുള അരവിന്ദ് എം.എൽ.എ ഓണാഘോഷം ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ ഓണാഘോഷം ചന്നസാന്ദ്ര ശ്രീ സായി പാലസിൽ നടന്നു. മഹാദേവപുര എം.എൽ.എ മഞ്ജുള അരവിന്ദ് ലിംബാവലി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഡി.ആർ.കെ പിള്ള, രക്ഷാധികാരി ഷായിൻ, വൈസ് പ്രസിഡന്റ് നിഷ രാജേഷ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ അരുൺ കുമാർ സ്വാഗതവും സെക്രട്ടറി രാഗേഷ് നന്ദിയും പറഞ്ഞു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച മാർക്ക് നേടിയ കുട്ടികൾക്ക് അവാർഡുകൾ നൽകി. അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഓണാഘോഷത്തിന് പൊലിമയായി. പ്രശസ്ത പിണണി ഗായിക റിമി ടോമി ഗാനമേള അവതരിച്ചു. റിമി ടോമിയോടൊപ്പം കൗഷിക്, നിഖിൽ രാജ്, ശ്യാം പ്രസാദ് എന്നിവരുടെ ഗാനങ്ങളും ശ്രദ്ധേയമായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

