ഓണം ഇെങ്ങത്തി
text_fieldsകലാവേദിയുടെ ആഭിമുഖ്യത്തിൽ മാറത്തഹള്ളി കലാഭവനിൽ നടന്ന ഓണാഘോഷത്തിൽനിന്ന്
ബംഗളൂരു: കലാവേദിയുടെ ആഭിമുഖ്യത്തിൽ ‘ഓണോത്സവം 2024’ ഓണാഘോഷം സംഘടിപ്പിച്ചു. മാറത്തഹള്ളി റിങ് റോഡിലെ കലാഭവനിൽ നടന്ന ആഘോഷ പരിപാടികൾ പത്മശ്രീ ഡോ. സി.ജി. കൃഷ്ണദാസ് നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ.കെ.എൻ. പിള്ള, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ, ജോയന്റ് സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ, ട്രഷറർ എ. മധുസൂദനൻ എന്നിവർ പങ്കെടുത്തു.
വയലിനിസ്റ്റ് ഫ്രാൻസിസ് സേവ്യറും സംഘവും അവതരിപ്പിച്ച സംഗീത പരിപാടിയും ചെറുതാഴം ചന്ദ്രൻ, ഉദയൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ നടന്ന തായമ്പകയും ആഘോഷത്തിന് കൊഴുപ്പേകി. മികച്ച വിദ്യാർഥികൾക്ക് സ്വർണ മെഡൽ സമ്മാനിച്ചു. ജനറൽ സെക്രട്ടറി കെ.പി. പത്മകുമാർ നന്ദി പറഞ്ഞു. ഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിച്ച ഗാനമേള അരങ്ങേറി.
ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത
ബംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. മൈസൂർ റോഡ് ബ്യാറ്റരായണ പുരയിലുള്ള സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ നടക്കുന്ന ചന്ത വെള്ളിയാഴ്ച രാവിലെ 9.30ന് കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് പ്രസിഡന്റ് അഡ്വ. പ്രമോദ് വരപ്രത്ത് ഉദ്ഘാടനം ചെയ്യും. വൈകീട്ട് എട്ടുവരെ പ്രവർത്തിക്കുന്ന ചന്തയിൽ നേന്ത്രപ്പഴം, കായ ചിപ്സ്, ശർക്കരവരട്ടി, ഹൽവ, കപ്പ ചിപ്സ്, പപ്പടം, പച്ചക്കറികൾ, അച്ചാറുകൾ തുടങ്ങിയ ഓണവിഭവങ്ങൾ ലഭ്യമാകും. ഫോൺ: 9845185326, 9886631528
ശ്രീനാരായണ മാതൃദേവി ഓണച്ചന്ത
ബംഗളൂരു: കഗ്ഗദാസപുരയിലെ ശ്രീനാരായണ മാതൃദേവി അയ്യപ്പ ക്ഷേത്രത്തിന് കീഴിൽ ഓണച്ചന്ത സംഘടിപ്പിക്കും. ബുധനാഴ്ചമുതൽ ശനിയാഴ്ചവരെ ഓണച്ചന്ത പ്രവർത്തിക്കും. ഫോൺ: 8123364238.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

