രാജാജി നഗർ കരയോഗം ഓണാഘോഷം
text_fieldsബംഗളൂരു: കെ.എൻ.എസ്.എസ് രാജാജി നഗർ കരയോഗം ഓണാഘോഷവും കുടുംബസംഗമവും നടത്തി. കെ.ഇ.എ പ്രഭാത് രംഗമന്ദിര ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് എ. ദാമോദർ അധ്യക്ഷത വഹിച്ചു. ചെയർമാൻ രാമചന്ദ്രൻ പാലേരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പ്, ജോയന്റ് ട്രഷറർ സി. വേണുഗോപാലൻ, മഹിളവിഭാഗം കോർ കമ്മിറ്റി കൺവീനർ രാജലക്ഷ്മി നായർ, ബോർഡ് അംഗം ഡോ. മധുസൂദനൻ, മഹിളവിഭാഗം, യുവജനവിഭാഗങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സെക്രട്ടറി കേശവൻകുട്ടി കരയോഗം റിപ്പോർട്ട് അവതരിപ്പിച്ചു. മഹിളവിഭാഗം രാജശ്രീയുടെ സെക്രട്ടറി ഹേമലത വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അംഗങ്ങളുടെ കലാപരിപാടികളും മെറിറ്റ് അവാർഡ് വിതരണവും ഓണസദ്യയും ഉണ്ടായിരുന്നു.