മലയാളി സമാജം ഓണാഘോഷം
text_fieldsരാജരാജേശ്വരി നഗർ മലയാളി സമാജത്തിന്റെ ഓണാഘോഷത്തിൽനിന്ന്
ബംഗളൂരു: രാജരാജേശ്വരി നഗർ മലയാളി സമാജത്തിന്റെ ഓണാഘോഷം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. പൂക്കള മത്സരം, തിരുവാതിരക്കളി മത്സരം എന്നിവയോടെ പരിപാടിക്ക് തുടക്കം കുറിച്ചു. ഉച്ചക്കുശേഷം ചേർന്ന പൊതുയോഗം ഫെഡറൽ ബാങ്ക് വൈസ് പ്രസിഡൻറ് ദിലീപ് ഉദ്ഘാടനം ചെയ്തു.
മുൻ കോർപറേറ്റർ രാമചന്ദ്രപ്പ, വ്യവസായി ശശി വേലപ്പൻ എന്നിവർ സംസാരിച്ചു. 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് കാഷ് അവാർഡ് വിതരണം ചെയ്തു. വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ആദരിച്ചു. മലയാളി പിന്നണി ഗായകൻ സിയാഉൾഹഖിന്റെ നേതൃത്വത്തിൽ നടത്തിയ ഗാനമേളയോടുകൂടി പരിപാടി സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

