വർഷങ്ങൾക്കു ശേഷം ജാനമ്മയും ഫാത്തിമയും...
text_fieldsജാനമ്മയും ഫാത്തിമയും പോളിങ് ബൂത്തിൽ കണ്ടുമുട്ടിയപ്പോൾ
ബംഗളൂരു: ബാല്യകാല സുഹൃത്തുക്കളായിരുന്ന 94കാരിയായ ജാനമ്മയും 92 തികഞ്ഞ ഫാത്തിമയും തങ്ങളുടെ വിവാഹശേഷം ആദ്യമായി കണ്ടുമുട്ടുന്നത് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ. വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയതോടെ ഇരുവരുടെയും പരസ്പരം പുണർന്ന് സ്നേഹത്താൽ വീർപ്പുമുട്ടി. ഒരാൾ വോട്ട് ചെയ്തിറങ്ങവേ അപ്പോൾ വോട്ട് ചെയ്യാനെത്തിയയാളെ യാദൃശ്ചികമായി കണ്ടുമുട്ടുകയായിരുന്നു.
ഏറെ നാളുകൾക്ക് ശേഷം ബാല്യകാല സുഹൃത്തിനെ കണ്ട സന്തോഷത്തിലാണ് ഇരുവരും പിരിഞ്ഞത്. ഹാസൻ ജില്ലയിലെ സകലേഷ് പുര താലൂക്കിലെ ഗുലാഘലെ ഗ്രാമത്തിലായിരുന്നു ഈ ധന്യമായ കൂടിക്കാഴ്ച നടന്നത്. ജനമനസ്സുകളിൽ പ്രധാനമന്ത്രി തന്നെ വർഗീയതയുടെ വിഷംകുത്തിവെക്കുന്ന ഇക്കാലത്ത് മതങ്ങൾക്കപ്പുറം മനുഷ്യസ്നേഹത്തിന്റെ ഉറവ നിലനിൽക്കുന്നുവെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതായി ഈ രംഗം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

