പഴഞ്ചനും പുതുമോഡലുകളും നിരത്തിൽ; കുരുക്കിൽ ഞെരുങ്ങി ബംഗളൂരു നഗര ഗതാഗതം
text_fieldsബംഗളൂരു നഗരത്തിലെ ഗതാഗതത്തിരക്ക്
ബംഗളൂരു: പുതു മോഡൽ വാഹനങ്ങൾ മത്സരിച്ച് നിരത്തിൽ ഇറക്കുന്ന ബംഗളൂരു നഗരത്തിൽ പഴഞ്ചൻ വണ്ടികളും ഇടം നേടി ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതായി പരാതി. ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാം നഗരമെന്ന ഖ്യാതിയുള്ള ഇവിടെ കഴിഞ്ഞ വർഷം പ്രതിമാസം ശരാശരി 13,000 കാറുകളും 29,000 ഇരുചക്രവാഹനങ്ങളും എത്തി. ശരാശരി പ്രതിമാസ വാഹന രജിസ്ട്രേഷൻ അര ലക്ഷവും കാർ രജിസ്ട്രേഷൻ പതിനായിരവും കടന്നത് ഇതാദ്യം.
15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങളും ഡൽഹി നിരത്തുകളിൽ അനുവദിക്കില്ല. എന്നാൽ കർണാടകയുടെ നയംമൂലം റെഡ് സിഗ്നൽ കാണിക്കേണ്ട വാഹനങ്ങൾ ഇപ്പോഴും നിരത്തുകളിൽ പച്ചവെളിച്ചത്തിൽ നിരങ്ങുകയാണ്. രജിസ്ട്രേഡ് വെഹിക്കിൾ സ്ക്രാപ്പിങ് പോളിസി 2022 പ്രകാരം സംസ്ഥാനത്ത് 14.3 ലക്ഷം വാഹനങ്ങൾ കണ്ടം ചെയ്യേണ്ടതുണ്ട്.
15 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള വാഹനങ്ങൾ സ്ക്രാപ് ചെയ്യണമെന്ന് സംസ്ഥാന സർക്കാർ നിർബന്ധമാക്കാത്തതാണ് കാരണം. കഴിഞ്ഞ മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം ബംഗളൂരുവിലെ 33 ലക്ഷം വാഹനങ്ങൾ 15 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ളവയാണ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും (ആർ.സി) പുതുക്കുന്നിടത്തോളം ഈ വാഹനങ്ങൾക്ക് നിരത്തിലോടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

