കുന്ദലഹള്ളി കേരളസമാജം ഭാരവാഹികൾ
text_fieldsരജിത്ത് ചേനാരത്ത് (പ്രസി.), അജിത് കോടോത്ത് (ജന. സെക്ര.)
ബംഗളൂരു: കുന്ദലഹള്ളി കേരളസമാജത്തിന്റെ വാർഷികസമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റായ മുരളി മണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രജിത്ത് ചേനാരത്ത് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കെ. സന്തോഷ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
നിലവിലെ പ്രവർത്തകസമിതി രണ്ടുവർഷത്തെ കാലാവധി പൂർത്തിയാക്കിയതിനാൽ 25 പേരടങ്ങുന്ന പുതിയ ഭരണ സമിതിയെ യോഗം തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ: രജിത്ത് ചേനാരത്ത് (പ്രസി.), എൻ.കെ. ശാന്ത, എം. ഗോപാലകൃഷ്ണൻ (വൈസ് പ്രസി.), അജിത് കോടോത്ത് (ജന. സെക്ര.), ശാലിനി പ്രമോദ്, കെ. അനിൽകുമാർ (ജോ. സെക്ര.), കെ. സന്തോഷ് (ട്രഷ.).

