പുതുതായി നിർമിച്ച ക്ഷേത്രത്തിന്റെ ഭണ്ഡാരപ്പുര തകർത്തു; മൂന്നുപേർ അറസ്റ്റിൽ
text_fieldsക്ഷേത്രം ഭണ്ഡാരപ്പുര തകർത്ത നിലയിൽ
മംഗളൂരു: ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ സർക്കാർ വകുപ്പിെൻറ നിയന്ത്രണത്തിലുള്ള കൊണ്ടാന ക്ഷേത്രത്തോടനുബന്ധിച്ച് പുതുതായി നിർമിച്ച ഭണ്ഡാരപ്പുര ഞായറാഴ്ച അജ്ഞാതസംഘം തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ മുട്ടണ ഷെട്ടി, ധീരജ്, ശിവരാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
രാവിലെ എട്ടോടെ മണ്ണുമാന്തി യന്ത്രവുമായി എത്തിയവർ നിർമിതികൾ തകർക്കുകയായിരുന്നു ചീഫ് ഓഫിസർ ആനന്ദ് നൽകിയ പരാതിയിൽ പറഞ്ഞു.ഭണ്ഡാരപ്പുര പണിത സ്ഥലത്തിെൻറ അവകാശം സംബന്ധിച്ച് അറസ്റ്റിലായവരും ക്ഷേത്രം അധികൃതരും തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തങ്ങളുടെ സ്ഥലം കൈയേറി ഭണ്ഡാരപ്പുര പണിതതിനെതിരെ അസി.കമീഷണർ, തഹസിൽദാർ എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഇതേത്തുടർന്ന് ജെ.സി.ബിയുമായി ആളെ അയച്ച് പൊളിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

