കാട്ടിക്കുളത്ത് അപകടം; മൈസൂരു സ്വദേശി മരിച്ചു
text_fieldsഅനന്ത ഭൂഷൺ
ബംഗളൂരു: കേരള- കർണാടക അതിർത്തിയിൽ ബാവലി കാട്ടിക്കുളത്തുണ്ടായ അപകടത്തിൽ മൈസൂരു സ്വദേശിയായ ജിം പരിശീലകൻ മരിച്ചു. മൈസൂരു സിദ്ധാർഥ് നഗറിലെ ജിം പരിശീലകനായ മെത്തഗള്ളി സ്വദേശി അനന്തഭൂഷൺ (33) ആണ് മരിച്ചത്.
തന്റെ ജന്മദിനമായ ജൂലൈ ഒന്നിന് കൊട്ടിയൂർ ക്ഷേത്രദർശനത്തിന് പോയതായിരുന്നു അനന്തഭൂഷൺ. ക്ഷേത്ര സന്ദർശനത്തിന് ശേഷം മൈസൂരുവിലേക്ക് മടങ്ങവെ വൈകീട്ട് 5.30 ഓടെ ബൈക്കിൽ ബസിടിച്ചാണ് മരണം.
യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ബുധനാഴ്ച മൈസൂരുവിലെത്തിച്ച മൃതദേഹം വെകീട്ടോടെ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

