ചാമരാജ് നഗർ എം.എൽ.എയുടെ മകൻ നിര്യാതനായി
text_fieldsപി. ചാമരാജു
ബംഗളൂരു: ചാമരാജ് നഗർ എം.എൽ.എയും എം.എസ്.ഐ.എൽ ചെയർമാനുമായ സി. പുട്ടരംഗഷെട്ടിയുടെ മകൻ പി. ചാമരാജു നിര്യാതനായി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരണം.
സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ചാമരാജു കോൺഗ്രസിന്റെ പ്രാദേശിക നേതാവാണ്. പ്രവർത്തക യെലന്ദൂർ താലൂക്ക് അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ് കോഓപറേറ്റിവ് സൊസൈറ്റി ഡയറക്ടറായി ചുമതല വഹിച്ചിട്ടുണ്ട്. മാതാവ്: വെങ്കടമ്മ. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം. സംസ്കാരം ചൊവ്വാഴ്ച യെലന്ദൂർ ഉപ്പിനമോളെ വില്ലേജിലെ കൃഷിഭൂമിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

