എൻ.എസ്.എസ്.കെ കുടുംബ സംഗമം
text_fieldsഎൻ.എസ്.എസ് കർണാടക വിജ്ഞാന നഗർ കരയോഗം കുടുംബ സംഗമം ചെയർമാൻ ആർ.ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: എൻ.എസ്.എസ് കർണാടക വിജ്ഞാന നഗർ കരയോഗം കുടുംബ സംഗമം ‘സ്നേഹ സംഗമം 2025’ കഗ്ഗദാസപുരയിൽ നടന്നു. ചെയർമാൻ ആർ.ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
എസ്.ജി. നാഗരാജ്, ഡോ. ഷർമിള, വാണിനാഥ് റെഡ്ഡി എന്നിവർ വിശിഷ്ടാതിഥികളായി. കരയോഗം പ്രസിഡന്റ് കേശവൻ നായർ, സെക്രട്ടറി ശ്രീകുമാർ, ട്രഷറർ ബാലകൃഷ്ണൻ നമ്പ്യാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ. രാമകൃഷ്ണൻ, കൺവീനർ പ്രഭാകരൻ പിള്ള, വനിതാ വിങ് പ്രസിഡന്റ് ആനന്ദവല്ലി കെ നായർ, സെക്രട്ടറി കെ. വിജയ എന്നിവർ നേതൃത്വം നൽകി.
കലാപരിപാടികൾ, മജീഷ്യൻ നിഖിൽ രാജ് ടീമിന്റെ മാജിക് ഷോ, വൈഷ്ണവി നാട്യശാലയുടെ നൃത്ത നാടകം, കൊത്തനൂർ മ്യൂസിക് ക്ലബ്ബിന്റെ ഗാനമേള, സുരേഷ് പള്ളിപ്പാറയുടെ നാടൻപാട്ട്, സ്റ്റാൻഡ്-അപ്പ് കോമഡി ഷോ എന്നിവ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

