Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻ.എസ്.എസ് കർണാടക സ്നേഹസംഗമം 2026 സംഘടിപ്പിച്ചു

text_fields
bookmark_border
എൻ.എസ്.എസ് കർണാടക സ്നേഹസംഗമം 2026 സംഘടിപ്പിച്ചു
cancel
camera_alt

എൻ.എസ്.എസ്. കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘സ്നേഹസംഗമം 2026’ ല്‍ നിന്ന്

ബംഗളൂരു: എൻ.എസ്.എസ് കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘സ്നേഹസംഗമം 2026’ വസന്തനഗറിലെ ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ നടന്നു. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ് ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ ആർ. ഹരീഷ് കുമാർ അധ്യക്ഷത വഹിച്ചു.

തിരുവാതിര മത്സരവും വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറി. വൈകിട്ട് അഞ്ചിന് ശേഷം ‘സിത്താനി ഭജൻസ്’ അവതരിപ്പിച്ച ഭക്തിസാന്ദ്രമായ ഭജൻ സന്ധ്യയും നടന്നു. 2025–26 അധ്യയന വർഷത്തിലെ എസ്.എസ്.എല്‍.സി, പി.യു.സി പരീക്ഷകളിൽ സംസ്ഥാന, സി.ബി.എസ്.സി, ഐ.സി.എസ്.സി വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികൾക്കുള്ള മെറിറ്റ് അവാർഡുകളും സമ്മാനിച്ചു. എൻ.എസ്.എസ്. കർണാടക ഭാരവാഹികളായ എം.എസ്. ശിവപ്രസാദ്, ബിനോയ് എസ്. നായർ, പി.എം. ശശീന്ദ്രൻ , പി.കെ. മുരളീധരൻ, വിജയൻ തോന്നുർ, എൻ. വിജയകുമാർ, റെജികുമാർ, ബിജു പി. നായർ, പി. സുനിൽകുമാർ, ആർ. വിജയൻ നായർ, പ്രസീദ് കുമാർ, പി. കൃഷ്‌ണകുമാർ, കെ.ബി. മുകുന്ദൻ എന്നിവര്‍ പരിപാടികൾ നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NSS Karnataka Organizes Snehasangamam 2026
Next Story