Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എ.സി.എക്ക് നോർക്ക റൂട്ട്സ് അംഗീകാരം

text_fields
bookmark_border
norka roots
cancel
camera_alt

നോർക്ക റൂട്ട്സ്

Listen to this Article

ബംഗളൂരു: പ്രോഗ്രസിവ് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന് (പി.എ.സി.എ) നോർക്ക റൂട്ട്സ് അംഗീകാരം. കർണാടകയിൽ നിന്ന് നോർക്കയുടെ അംഗീകാരം നേടുന്ന 19ാമത് സംഘടനയാണ് യെലഹങ്കയിൽ പ്രവർത്തിക്കുന്ന പി.എ.സി.എ. 1987ൽ പ്രവർത്തനമാരംഭിച്ച സംഘടനയിൽ 193 അംഗങ്ങളുണ്ട്.

കേരള സർക്കാരിന്റെ പ്രവാസികൾക്കായുള്ള ക്ഷേമ പദ്ധതികൾ നോർക്ക വഴി എല്ലാ മലയാളികളിലേക്കും എത്തിക്കുന്നതുൾപ്പെടെയുള്ള സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസിമലയാളി സംഘടനകൾക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി അംഗീകാരം നൽകി വരുന്നത്. നോർക്കയുമായി സഹകരിച്ച് ക്ഷേമപദ്ധതികൾ കൂടുതൽ പ്രവാസി മലയാളികളിലേക്ക് എത്തിക്കുവാനുള്ള ശ്രമം തുടർന്നുവരുകയാണെന്ന് പ്രസിഡന്റ് ബി. ജയകുമാർ, ട്രഷറർ എം.എസ്. വിനോദ് എന്നിവർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Norka Roots recognition for PACA
Next Story