ബി.എം.എഫിന് നോർക്ക റൂട്ട്സ് അംഗീകാരം
text_fieldsബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന് (ബി.എം.എഫ്) നോർക്ക റൂട്ട്സിന്റെ പ്രവാസി കേരളീയ അസോസിയേഷനുള്ള അംഗീകാരം. കർണാടകയിൽനിന്ന് നോർക്കയുടെ അംഗീകാരം നേടുന്ന ഇരുപതാമത്തെ സംഘടനയാണിത്.
2011ൽ പ്രവർത്തനമാരംഭിച്ച സംഘടനയില്‍ 1400ൽ കൂടുതൽ കുടുംബങ്ങൾ അംഗങ്ങളുണ്ട്. 15 വർഷമായി ബംഗളൂരുവിൽ സാമൂഹിക സാംസ്കാരിക- ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയിൽ സീനിയർ വിങ്, ലേഡീസ് വിങ്, യൂത്ത് വിങ് എന്നീ പോഷക സംഘടനകളുമുണ്ട്. കേരള സർക്കാറിന്റെ പ്രവാസികൾക്കായുള്ള ക്ഷേമ പദ്ധതികൾ നോർക്ക റൂട്ട്സ് വഴി എല്ലാ മലയാളികളിലേക്കും എത്തിക്കുന്നതുൾപ്പെടെയുള്ള സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസി കേരളീയ സംഘടനകൾക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി അംഗീകാരം നൽകുന്നത്. പ്രസിഡന്റ് പി.ജെ. ജോജോ, സെക്രട്ടറി ഷിബു ശിവദാസ്. എക്സിക്യൂട്ടിവ് മെംബർ അനിൽ ധർമപതി എന്നിവരാണ് ഭാരവാഹികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

