Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയനാട്: നോർക്ക കൂടിയാലോചന യോഗം നാളെ
text_fieldsbookmark_border
ബംഗളൂരു: കേരള സർക്കാറിന്റെ വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാവാൻ കർണാടകയിലെ ലോക കേരള സഭ അംഗങ്ങളുടെയും മലയാളി സംഘടന പ്രതിനിധികളുടെയും അവലോകന യോഗം ചൊവ്വാഴ്ച നടക്കും.
ആഗസ്റ്റ് ഒന്നിന് ചേർന്ന ഓൺലൈൻ യോഗത്തിന്റെ തുടർച്ചയായാണ് ഈ യോഗം. വൈകീട്ട് 5.30ന് ശിവാജി നഗറിലെ എംപയർ ഹോട്ടലിൽ നടക്കുന്ന യോഗത്തിൽ എല്ലാ സംഘടന പ്രതിനിധികളും പങ്കെടുക്കണമെന്ന് നോർക്ക വികസന ഓഫിസർ റീസ രഞ്ജിത്ത് അറിയിച്ചു.
Next Story

