Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനോ​ര്‍ക്ക...

നോ​ര്‍ക്ക തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് മാ​സാ​ച​ര​ണം

text_fields
bookmark_border
നോ​ര്‍ക്ക തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് മാ​സാ​ച​ര​ണം
cancel

ബം​ഗ​ളൂ​രു: കേ​ര​ളീ​യ പ്ര​വാ​സി​ക​ൾ​ക്കാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ നോ​ർ​ക്ക റൂ​ട്ട്സ് ഏ​ർ​പ്പെ​ടു​ത്തി​യ വി​വി​ധ ഐ.​ഡി കാ​ർ​ഡ് സേ​വ​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക മാ​സാ​ച​ര​ണം തു​ട​ങ്ങി.

ഒ​ക്ടോ​ബ​ര്‍ 31 വ​രെ​യാ​ണ് പ​രി​പാ​ടി. പ്ര​വാ​സി​ക​ൾ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന പ്ര​വാ​സി ഐ.​ഡി, സ്റ്റു​ഡ​ന്‍സ് ഐ.​ഡി, എ​ന്‍.​ആ​ര്‍.​കെ ഇ​ന്‍ഷു​റ​ന്‍സ്, നോ​ര്‍ക്ക പ്ര​വാ​സി ര​ക്ഷാ ഇ​ന്‍ഷു​റ​ന്‍സ് എ​ന്നീ സേ​വ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഐ.​ഡി കാ​ർ​ഡ് എ​ടു​ത്ത​വ​ര്‍ക്കു​ള്ള സം​ശ​യ​ങ്ങ​ള്‍ ദൂ​രീ​ക​രി​ക്കാ​നും പു​തു​ക്കാ​ന്‍ വൈ​കി​യ​വ​ര്‍ക്ക് കാ​ർ​ഡ് പു​തു​ക്കാ​നും ഈ ​കാ​ല​യ​ള​വ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന് നോ​ർ​ക്ക സി.​ഇ.​ഒ കെ. ​ഹ​രി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി അ​റി​യി​ച്ചു. ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള കേ​ര​ളീ​യ​രാ​യ പ്ര​വാ​സി​ക​ളെ ക​ണ്ടെ​ത്താ​നും ആ​വ​ശ്യ​മാ​യ ഘ​ട്ട​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നും ഐ.​ഡി കാ​ർ​ഡ് സേ​വ​ന​ങ്ങ​ൾ സ​ഹാ​യ​ക​ര​മാ​ണ്.

ര​ണ്ടു വ​ർ​ഷ​മാ​യി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ക​യോ താ​മ​സി​ക്കു​ക​യോ ചെ​യ്യു​ന്ന കേ​ര​ളീ​യ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് നോ​ർ​ക്ക റൂ​ട്സ് ന​ൽ​കു​ന്ന തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി 18 - 70 . കാ​ലാ​വ​ധി മൂ​ന്നു​വ​ർ​ഷം . അ​പേ​ക്ഷ ഫീ​സ് 372.

അ​പ​ക​ട മ​ര​ണ​ത്തി​ന് നാ​ല് ല​ക്ഷം രൂ​പ​യു​ടെ​യും ഭാ​ഗി​ക​മാ​യോ സ്ഥി​ര​മാ​യോ ആ​യ അം​ഗ​വൈ​ക​ല്യ​ങ്ങ​ൾ​ക്ക് പ​ര​മാ​വ​ധി ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ​യും ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന കാ​ർ​ഡി​ന്റെ കാ​ലാ​വ​ധി മൂ​ന്നു വ​ർ​ഷ​മാ​ണ്.

വി​ദേ​ശ​ത്ത് പ​ഠ​ന​ത്തി​ന് പോ​കു​ന്ന കേ​ര​ളീ​യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്റ്റു​ഡ​ന്റ് ഐ.​ഡി കാ​ർ​ഡ് ല​ഭി​ക്കും. ആ​റു മാ​സ​മോ അ​തി​ൽ കൂ​ടു​ത​ലോ വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ക​യോ, ജോ​ലി ചെ​യ്യു​ക​യോ ചെ​യ്യു​ന്ന സാ​ധു​ത​യു​ള്ള വി​സ, പാ​സ്​​പോ​ർ​ട്ട് എ​ന്നി​വ​യു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് നോ​ര്‍ക്ക പ്ര​വാ​സി​ര​ക്ഷാ ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​ക്ക് അ​പേ​ക്ഷി​ക്കാം.

നോ​ര്‍ക്ക റൂ​ട്ട്‌​സി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ www.norkaroots.org വ​ഴി സേ​വ​ന​ങ്ങ​ള്‍ക്ക് അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന നോ​ര്‍ക്ക ഗ്ലോ​ബ​ല്‍ കോ​ണ്‍ടാ​ക്ട് സെ​ന്റ​റി​ന്റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ല്‍ നി​ന്നും) +91-8802 012 345 (വി​ദേ​ശ​ത്തു​നി​ന്നും, മി​സ്ഡ് കാ​ള്‍ സ​ർ​വി​സ്) എ​ന്നി​വ​യി​ൽ ബ​ന്ധ​പ്പെ​ടാം. ശി​വാ​ജി ന​ഗ​റി​ൽ, ഇ​ൻ​ഫ​ൻ​ട്രി റോ​ഡി​ലെ, ജം​പ്ലാ​സ ബി​ൽ​ഡി​ങ്ങി​ൽ ഒ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ക്ക റൂ​ട്ട്സ് സാ​റ്റ​ലെ​റ്റ് ഓ​ഫി​സി​ൽ രാ​വി​ലെ 10നും ​വൈ​കീ​ട്ട് 5.30നും ​ഇ​ട​യി​ലു​ള്ള സ​മ​യ​ങ്ങ​ളി​ൽ 080-25585090 എ​ന്ന നോ​ർ​ക്ക റൂ​ട്ട്സ് ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NORKARecovery Card
News Summary - NORKA Recovery Card Procedure
Next Story