നോർക്ക അംഗത്വ വിതരണ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsബംഗളൂരു: സുവർണ കർണാടക കേരളസമാജം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർക്ക അംഗത്വ വിതരണ ക്യാമ്പ് സംഘടിപ്പിച്ചു. ഹെണ്ണൂർ ബംഗളൂരു മെയിൻ റോഡിലെ കൊത്തന്നൂരിൽ സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നോർക്ക കെയറിനു കീഴിലുള്ള വിവിധ ക്ഷേമ പദ്ധതികളെ കുറിച്ച് നോർക്ക ഡെവലപ്മെന്റ് ഓഫിസർ റീസ രഞ്ജിത്ത് വിശദീകരിച്ചു.
സമാജം സംസ്ഥാന പ്രസിഡന്റ് എ.ആർ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. ശശിധരൻ, വൈസ് പ്രസിഡന്റ് കെ.ജെ. ബൈജു, ട്രഷറർ പി.സി. ഫ്രാൻസിസ്, ജോയന്റ് സെക്രട്ടറി കെ. ജയരാജൻ, ജില്ല പ്രസിഡന്റ് സന്തോഷ് തൈക്കാട്ടിൽ, സെക്രട്ടറി കെ.എസ്. മഞ്ജുനാഥ്, അനു ലക്ഷ്മൺ, അനീഷ് ബേബി, അനീഷ് മറ്റം എന്നിവർ നേതൃത്വം നൽകി.
ക്യാമ്പിൽ 150ഓളം പേർ അംഗത്വമെടുത്തു. സംഘടനയുടെ മറ്റു ശാഖകളിലും മെംബർഷിപ് വിതരണ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നോർക്ക ഇൻഷുറൻസ് മേള 19 വരെ
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിന്റെ നേതൃത്വത്തിൽ 28ന് ആരംഭിച്ച നോർക്ക ഇൻഷുറൻസ് മേള വിവിധ മലയാളി സംഘടനകളുടെയും പ്രദേശവാസികളായ മലയാളികളുടെയും അഭ്യർഥന മാനിച്ച് 19 വരെ തുടരും.
രണ്ടാഴ്ചയായി നടക്കുന്ന ക്യാമ്പിൽ നിരവധിപേർ നോർക്ക ഐ.ഡി ഇൻഷുറൻസ് കാർഡ് എടുക്കുകയും നോർക്ക കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസിൽ അംഗമാവുകയും ചെയ്തിട്ടുണ്ട്. ഫോൺ: 99860047007 (അജിത് കുമാർ), 9845020487 (ബിജു ജേക്കബ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

