നോർക്ക കെയർ മെഗാ ക്യാമ്പ്
text_fieldsബംഗളൂരു: നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ നോർക്ക കെയർ മെഗാ ക്യാമ്പ് ഇന്ദിര നഗർ കെ.എൻ.ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കും. ശനിയാഴ്ച ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെയും ഞായറാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെയുമാണ് ക്യാമ്പ്. അംഗത്വ കാർഡ് എടുക്കാൻ താൽപര്യമുള്ളവർ കർണാടക മേൽവിലാസത്തിലുളള ഏതെങ്കിലും ഗവ. ഐ.ഡി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണം. 18 മുതൽ 70 വയസ്സു വരെയുള്ളവർക്ക് പദ്ധതിയിൽ അംഗത്വമെടുക്കാം. രജിസ്ട്രേഷൻ ഫീസ് 408 രൂപ.
നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസി കേരളീയര്‍ക്ക് പണരഹിത ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയാണ് നോർക്ക കെയർ. നിലവില്‍ കേരളത്തിലെ 500ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസി കേരളീയര്‍ക്ക് പണരഹിത ചികിത്സ ഉറപ്പാക്കുന്നു.
പ്രവാസി കേരളീയര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഒരുക്കുന്നതാണ് ‘നോര്‍ക്ക കെയര്‍’. നോര്‍ക്ക കെയര്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിച്ചിരുന്നു. ചടങ്ങില്‍ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകളും പ്രകാശനം ചെയ്തു. കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ നോര്‍ക്ക കെയര്‍ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

