നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന; മുഖ്യമന്ത്രിക്കും നോർക്ക സി.ഇ.ഒക്കും കത്തയച്ചു
text_fieldsബംഗളൂരു: പ്രവാസി ക്ഷേമത്തിനായി നോർക്ക ആരംഭിച്ച നോർക്ക കെയർ ഇൻഷുറൻസിലെ ഭീമമായ പ്രീമിയം വർധനവിലും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അംഗങ്ങൾ നേരിടുന്ന പ്രയാസങ്ങളിലും ബംഗളൂരു മെട്രോ സിറ്റി ക്ലബ് (ബി.എം.സി.സി) ആശങ്ക രേഖപ്പെടുത്തി.
സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രീമിയം വർധനവ് പുനഃപരിശോധിക്കാനും പ്രവാസികൾക്ക് താങ്ങാനാകുന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷയും തടസ്സരഹിത സേവനങ്ങളും ഉറപ്പാക്കാനും പ്രശ്നപരിഹാരം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും നോർക്ക സി.ഇ.ഒക്കും ബി.എം.സി.സി എക്സിക്യൂട്ടീവ് യോഗം ഇ-മെയിൽ സന്ദേശമയച്ചു. പ്രസിഡന്റ് അഡ്വ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സനൽദാസ്, വിപിൻ ശങ്കർ, റിഷിത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി പി.ടി. മാധവൻ സ്വാഗതവും ചെയർപേഴ്സൻ നീതു കൃഷ്ണ നന്ദിയും പറഞ്ഞു.

