നോർക്ക കെയർ ഇൻഷുറൻസ് ബോധവത്കരണ പരിപാടി
text_fieldsകേരള സമാജം ദൂരവാണിനഗറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നോർക്ക കെയർ സമഗ്ര ആരോഗ്യ - അപകട ഇൻഷുറൻസ് ബോധവത്കരണ പരിപാടിയിൽനിന്ന്
ബംഗളൂരു: കേരള സമാജം ദൂരവാണിനഗറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നോർക്ക കെയർ സമഗ്ര ആരോഗ്യ - അപകട ഇൻഷുറൻസ് ബോധവത്കരണ പരിപാടി പ്രസിഡന്റ് മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. പ്രവാസി - മറുനാടൻ മലയാളികൾക്കായി നോർക്ക ഏർപ്പെടുത്തിയ ഐഡി കാർഡ്, പെൻഷൻ സ്കീം, നോർക്ക കെയർ തുടങ്ങിയ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് ബംഗളൂരു നോർക്ക ഡെവലപ്മെന്റ് ഓഫിസർ റീസ രഞ്ജിത്ത് വിശദീകരിച്ചു.
ഓൺലൈനിൽ അപേക്ഷ സമർപ്പിക്കേണ്ടതിന്റെ പരിശീലനവും നൽകി. നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്ന പ്രധാന അംഗത്തിന് നോർക്ക ഐഡി അനിവാര്യമാണ്. ഇപ്പോൾ അപേക്ഷിച്ചാൽ ഉടൻ ഇ-കാർഡ് ലഭിക്കും. ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 21നകം അപേക്ഷ സമർപ്പിക്കണം.
സമാജത്തിൽ ലഭിച്ച അപേക്ഷകൾ നോർക്ക ഡെവലപ്മെന്റ് ഓഫിസർക്ക് കൈമാറി. സമാജം ജനറൽ സെക്രട്ടറി ഡെന്നീസ് പോൾ, ഡി.കെ.ഇ.എസ് സെക്രട്ടറി കെ. ചന്ദ്രശേഖരക്കുറുപ്പ്, ട്രഷറർ എം.കെ. ചന്ദ്രൻ, ജോയന്റ് സെക്രട്ടറിമാരായ പി.സി. ജോണി, ബിനോ ശിവദാസ്, മറ്റ് സോണൽ സെക്രട്ടറിമാർ, യുവജന വിഭാഗം പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

