Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനോർക്ക കാർഡ് അപേക്ഷകൾ...

നോർക്ക കാർഡ് അപേക്ഷകൾ കൈമാറി

text_fields
bookmark_border
നോർക്ക കാർഡ് അപേക്ഷകൾ കൈമാറി
cancel
camera_alt

പ്രോഗ്രസീവ് ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ, യെലഹങ്ക സമാഹരിച്ച നോർക്ക ഐ.ഡി കാർഡ്-ഇന്‍ഷുറന്‍സ് കാർഡിനുള്ള അപേക്ഷകൾ സെക്രട്ടറി ജോജു വർഗീസ്, ഓഫിസ് ഭാരവാഹികളായ രജനി ജയപ്രകാശ്, ഫിറോസ് ജലാൽ എന്നിവർ ചേർന്ന് ബംഗളൂരു എൻ.ആർ.കെ ഡെവലപ്പ്മെന്റ് ഓഫിസർ റീസ രഞ്ജിത്തിന് കൈമാറുന്നു

Listen to this Article

ബംഗളൂരു: പ്രോഗ്രസീവ് ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ യെലഹങ്ക സമാഹരിച്ച നോർക്ക ഐ.ഡി കാർഡ്-നോർക്ക കെയർ ഇന്‍ഷുറന്‍സ് കാർഡുകൾക്കുള്ള ആദ്യ ഘട്ട അപേക്ഷകൾ സെക്രട്ടറി ജോജു വർഗീസ്, ഓഫിസ് ഭാരവാഹികളായ രജനി ജയപ്രകാശ്, ഫിറോസ് ജലാൽ എന്നിവർ ബംഗളൂരു നോർക്ക ഡെവലപ്പ്മെന്റ് ഓഫിസർ റീസ രഞ്ജിത്തിന് കൈമാറി. നോർക്ക കെയർ പദ്ധതിയിൽ അംഗത്വം എടുക്കുന്നതിന്റെ ഭാഗമായിട്ടാണ് എൻ.ആർ.കെ.ഐ.ഡി. കാർഡിനുള്ള അപേക്ഷകൾ സമർപ്പിച്ചത്.

പ്രവാസി കേരളീയർക്കായി കേരള സർക്കാർ നോർക്ക വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ അംഗമാകുന്നതിന് നോർക്ക ഐ.ഡി കാർഡ് അനിവാര്യമാണ്.ഭാര്യ, ഭര്‍ത്താവ്, 25 വയസ്സിൽ താഴെയുള്ള രണ്ടു കുട്ടികൾ എന്നിവരടങ്ങിയ ഒരു കുടുംബത്തിന് 13,411 രൂപ പ്രീമിയത്തിൽ അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ് പേഴ്സനല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ ആനുപാതികമായി അധിക തുക അടച്ച് അംഗമാക്കാം.

കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16,000 ത്തോളം ആശുപത്രികള്‍ വഴി സൗജന്യ ചികിത്സയും നോര്‍ക്ക കെയര്‍ ലഭ്യമാക്കുന്നു. പദ്ധതിയില്‍ 2025 ഒക്ടോബര്‍ 30 വരെ അംഗമാകാന്‍ കഴിയും. കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസി കേരളീയര്‍ക്ക് ലഭ്യമാകും. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുള്ള പ്രവാസികള്‍ക്ക് നോര്‍ക്ക കെയറില്‍ അംഗമാകാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovernmentID cardsnorkkaBangalore News
News Summary - NORKA card applications handed over
Next Story