നോർക്ക ഐ.ഡി കാർഡ് രണ്ടാംഘട്ട അപേക്ഷകൾ കൈമാറി
text_fieldsബംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഐ.ഡി കാർഡിനുള്ള രണ്ടാംഘട്ട അപേക്ഷകൾ സെക്രട്ടറി ഷിബു ശിവദാസ്, ചാർലി മാത്യു, അനിൽ ധർമപതി എന്നിവർ ചേർന്ന് നോർക്ക ഡെവലപ്മെന്റ് ഓഫിസർ റീസ രഞ്ജിത്തിന് കൈമാറുന്നു
നോർക്ക ഐ.ഡി കാർഡ് രണ്ടാംഘട്ട അപേക്ഷകൾ കൈമാറി
ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഐ.ഡി കാർഡിനുള്ള രണ്ടാംഘട്ട അപേക്ഷകൾ സെക്രട്ടറി ഷിബു ശിവദാസ്, ചാർലി മാത്യു, അനിൽ ധർമപതി എന്നിവർ ചേർന്ന് നോർക്ക ഡെവലപ്മെന്റ് ഓഫിസർ റീസ രഞ്ജിത്തിന് കൈമാറി.
രണ്ടാം തവണയാണ് ബംഗളൂരു മലയാളി ഫോറം അപേക്ഷകൾ കൈമാറുന്നത്. നോർക്ക കെയർ ഇൻഷുറൻസിൽ ചേരാനുള്ള അവസാന ദിവസം വെള്ളിയാഴ്ചയാണ്. നോർക്ക ഐ.ഡി കാർഡുള്ള 18 വയസ്സ് മുതൽ 70 വയസ്സ് വരെയുള്ള പ്രവാസികൾക്ക് പദ്ധതിയിൽ ചേരാം.
ഭാര്യ, ഭർത്താവ്, രണ്ടു കുട്ടികൾ (25 വയസ്സിൽ താഴെ) അടങ്ങിയ ഒരു കുടുംബത്തിന് 13411 രൂപയും ഒരു വ്യക്തിക്ക് 8101 രൂപയുമാണ് ഇൻഷുറൻസ് പ്രീമിയം തുക. മെഡിക്കൽ ചെക്കപ്പ്, മെഡിക്കൽ ഡിക്ലറേഷൻ എന്നിവ ആവശ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

