നോർക്ക കെയർ സ്പോട്ട് രജിസ്ട്രേഷൻ ക്യാമ്പ് സജീവം
text_fieldsബംഗളൂരു: നോർക്ക റൂട്സ്, ബാംഗ്ലൂർ കേരള സമാജവുമായി സഹകരിച്ചു നടത്തുന്ന നോർക്ക കെയർ സ്പോട്ട് രജിസ്ട്രേഷൻ ക്യാമ്പിന് മികച്ച പ്രതികരണം. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ ഇന്നലെ ഉച്ചക്ക് ആരംഭിച്ച ക്യാമ്പ് നോർക്ക ഓഫിസർ റീസ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. സമാജം ജനറൽ സെക്രട്ടറി റെജികുമാർ, കൾച്ചറൽ സെക്രട്ടറി വി. മുരളീധരൻ, അസിസ്റ്റന്റ് സെക്രട്ടറി വി.എൽ. ജോസഫ്, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, സെക്രട്ടറി ജെയ്ജോ ജോസഫ്, ട്രഷറർ സുരേഷ് കുമാർ, മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ, കന്റോൺമെന്റ് സോൺ കൺവീനർ ഹരികുമാർ, കെ.ആർ. പുരം സോൺ വൈസ് ചെയർമാൻ സിബിച്ചൻ, വൈശാഖ് തുടങ്ങി നോർക്ക ഉദ്യോഗസ്ഥരും പങ്കെടുത്തു.
ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ പുതിയ നോർക്ക ഇൻഷുറൻസ് കാർഡുകൾ എടുക്കുകയും പഴയ കാർഡുകൾ പുതുക്കുകയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങൾ ആവുകയും ചെയ്തു. 18 മുതൽ 70 വയസ്സ് വരെ പ്രായമുള്ളവർക്ക് പദ്ധതിയിൽ ചേരാം. നാലംഗ കുടുംബത്തിന് 13,411 രൂപയും അഞ്ചാമത്തെ അംഗത്തിന് 4130 രൂപയും ഏക അംഗത്തിന് 8,101 രൂപയും ആണ് പ്രീമിയം.
അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷയും 10 ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസുമാണ് ഈ പദ്ധതിയിലൂടെ പ്രവാസി മലയാളികൾക്ക് ലഭ്യമാക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 16000 ആശുപത്രികളിലൂടെ പ്രവാസികൾക്ക് ഈ സേവനം ലഭിക്കും. ഈ പദ്ധതി ഒക്ടോബർ 22ന് അവസാനിക്കും. ഞായറാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന ക്യാമ്പ് വൈകീട്ട് അഞ്ചുവരെ നടക്കുമെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റെജി കുമാർ അറിയിച്ചു. വിശദ വിവരങ്ങൾക്ക്: 90363 39194, 87926 87607, 98861 81771
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

