നോർക്ക കെയർ കാർഡ് ബോധവത്കരണ ക്യാമ്പ്
text_fieldsതത്ത്വമസി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച നോർക്ക കെയർ ബോധവത്കരണ ക്യാമ്പില്‍നിന്ന്
ബംഗളൂരു: തത്ത്വമസി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നോർക്ക കെയർ/ ഐ.ഡി കാർഡ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. 40ഓളം കുടുംബങ്ങൾ അടങ്ങുന്ന മലയാളി കൂട്ടായ്മയാണ് തത്ത്വമസി വെൽഫെയർ അസോസിയേഷൻ. കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ള പ്രവാസി കേരളീയർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി രൂപകൽപന ചെയ്ത സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറില്‍ 30 വരെയാണ് എൻറോള്‍ ചെയ്യാന്‍ അവസരം.
സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി കാര്‍ഡുകള്‍ ഉള്ളവര്‍ക്കും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ള എന്‍.ആര്.കെ ഐ.ഡി കാര്‍ഡുള്ള 18നും 70നും ഇടയില്‍ പ്രായമുള്ള പ്രവാസി കേരളീയര്ക്കുമാണ് നിലവില്‍ നോര്‍ക്ക കെയറില്‍ എന്‍ റോള്‍ ചെയ്യാനാവുക. ഗുരുതര രോഗങ്ങള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ (പ്രായം 18-60) നോര്‍ക്ക പ്രവാസിരക്ഷ ഇൻഷുറൻസും (എന്‍.പി.ആര്.ഐ) ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ള പ്രവാസി കേരളീയര്‍ക്ക് പ്രയോജനപ്പെടുത്താം.
നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡ്-ഇന്‍ഷുറന്‍സ് പദ്ധതികള്‍ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ണാടകയിലെ പ്രവാസി കേരളീയര്‍ക്ക് ബംഗളൂരു എൻ.ആർ.കെ. ഡെവലപ്മെന്റ് ഓഫിസിലെ 080-25585090 നമ്പറിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സര്‍വിസ്) ബന്ധപ്പെടാം. വെബ് സൈറ്റ് www.norkaroots.kerala.gov.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

