Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബ​സ് ചാ​ർ​ജ്...

ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കാ​ൻ നി​ർ​ദേ​ശ​മി​ല്ല -രാ​മ​ലിം​ഗ റെ​ഡ്ഡി

text_fields
bookmark_border
ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കാ​ൻ നി​ർ​ദേ​ശ​മി​ല്ല -രാ​മ​ലിം​ഗ റെ​ഡ്ഡി
cancel
camera_alt

രാ​മ​ലിം​ഗ റെ​ഡ്ഡി

ബം​ഗ​ളൂ​രു: ഡീ​സ​ൽ വി​ല വ​ർ​ധി​ച്ചാ​ലും സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കാ​ൻ നി​ല​വി​ൽ നി​ർ​ദേ​ശ​മി​ല്ലെ​ന്ന് ക​ർ​ണാ​ട​ക ഗ​താ​ഗ​ത മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി.

ഡീ​സ​ൽ വി​ല വ​ര്‍ധ​ന സം​ബ​ന്ധി​ച്ച് ത​നി​ക്ക് ഒ​ര​റി​വു​മി​ല്ലെ​ന്നും വി​ല വ​ര്‍ധ​ന പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്നി​ല്ലെ​ങ്കി​ല്‍ സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ഡീ​സ​ൽ വി​ല വ​ർ​ധ​ന ക​ർ​ണാ​ട​ക സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ, ബാം​ഗ്ലൂ​ർ മെ​ട്രോ​പൊ​ളി​റ്റ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ തു​ട​ങ്ങി​യ പൊ​തു​മേ​ഖ​ലാ ഗ​താ​ഗ​ത കോ​ർ​പ​റേ​ഷ​നു​ക​ളു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും. ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ഇ​തി​ന​കം തീ​രു​മാ​നം അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഗ്രേ​റ്റ​ർ ബം​ഗ​ളൂ​രു അ​തോ​റി​റ്റി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കു​ന്ന​തി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് നി​രാ​ശ തോ​ന്നു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും ഇ​ത് പാ​ർ​ട്ടി നേ​താ​ക്ക​ളി​ൽ സ​മ്മ​ർ​ദം വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം സ​മ്മ​തി​ച്ചു. 1947 മു​ത​ൽ ബം​ഗ​ളൂ​രു​വി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റു​ക​ളു​ടെ കാ​ല​ത്ത് വ​മ്പി​ച്ച പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ര്‍ണാ​ട​ക​യി​ലെ അ​ധി​കാ​ര കൈ​മാ​റ്റ​ത്തെ​ക്കു​റി​ച്ച് ത​നി​ക്ക് അ​റി​യി​ല്ലെ​ന്നും പു​നഃ​സം​ഘ​ട​ന ച​ർ​ച്ച​ക​ള്‍ ന​ട​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramalinga Reddybus fares
Next Story