Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജെ.ഡി.എസ്-എൽ.ജെ.ഡി ലയനത്തിന് തടസ്സങ്ങളില്ല -മാത്യു ടി. തോമസ്
text_fieldsbookmark_border
ബംഗളൂരു: കേരളത്തിൽ ജനതാദൾ -എസും എൽ.ജെ.ഡിയും തമ്മിൽ ലയിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്ന് ജെ.ഡി.എസ് കേരള പ്രസിഡന്റ് മാത്യു ടി. തോമസ് പറഞ്ഞു.
ബംഗളൂരുവിൽ ജെ.ഡി.എസ് ആസ്ഥാനമായ ജെ.പി ഭവനിൽ നടന്ന ദേശീയ സമിതി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലയനവുമായി ബന്ധപ്പെട്ട ചർച്ച നടന്നുവരുകയാണ്.
ലയനത്തിൽനിന്ന് പിൻവാങ്ങുന്ന നിലപാട് ആരും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലയന നടപടികൾക്കായി ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡ കേരള നേതാക്കളെ ചുമതലപ്പെടുത്തിയതായി എച്ച്.ഡി. കുമാരസ്വാമി പ്രതികരിച്ചു. രണ്ടു ദിവസമായി ബംഗളൂരുവിൽ നടന്ന ദേശീയ സമിതി യോഗം വെള്ളിയാഴ്ച സമാപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

