സ്കൂൾ ഉച്ചഭക്ഷണത്തിൽ ഇനി ചോളവും ചെറുപയറും
text_fieldsബംഗളൂരു: ഈ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽ ചോളവും ചെറുപയറും ഉൾെപ്പടുത്തും. വർഷത്തിൽ 46 ദിവസം മുട്ട നൽകുന്നത് 80 ദിവസമായി കൂട്ടാനും ആലോചനയുണ്ട്. കുട്ടികളിൽ പോഷകാഹാരക്കുറവ് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് പരിഷ്കാരം വരുത്തുന്നത്.
ചോളം ഭക്ഷണത്തിൽ ഉൾെപ്പടുത്തണമെന്നത് കഴിഞ്ഞ വർഷം മുതൽ ആലോചനയിലുള്ളതാണ്. എന്നാൽ, ചെറുപയർ ആദ്യമായാണ് ഉച്ചഭക്ഷണത്തിൽ ഇടംപിടിക്കുന്നത്. മുത്താറിയും അരിച്ചോളവും ഭക്ഷണത്തിൽ വേണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ, കർണാടക സിവിൽ സൈപ്ലസ് കോർപറേഷനിൽനിന്ന് ഗുണനിലവാരമുള്ള സാധനങ്ങൾ കിട്ടാത്തതിനാലാണ് ഇത് പിൻവലിച്ചത്.
59 ലക്ഷം സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി 11,256 മെട്രിക് ടൺ ചോളം അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യെപ്പട്ടിട്ടുണ്ട്. ഇതിൽ 7734 മെട്രിക് ടൺ പ്രൈമറി വിഭാഗക്കാർക്കാണ്. കഴിഞ്ഞ മാർച്ചിൽ കത്തയച്ചുവെങ്കിലും ഇതുവരെ കേന്ദ്രത്തിൽനിന്ന് മറുപടി ലഭിച്ചിട്ടില്ല. 2023 എന്നത് ചോളത്തിന്റെ അന്താരാഷ്ട്ര വർഷമായാണ് ആചരിക്കുന്നത്.
ഇതിന്റെ ഭാഗമായി കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ചോളം ഉൾെപ്പടുത്തണമെന്ന് കേന്ദ്ര സർക്കാർതന്നെ നിർദേശിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ ആവശ്യത്തോട് കേന്ദ്രം മുഖം തിരിക്കുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. കൂൺ, തേൻ അടക്കമുള്ളവയും ഉച്ചഭക്ഷണത്തിൽ ഉൾെപ്പടുത്തണമെന്ന് കേന്ദ്രം പറയുന്നുണ്ട്. എന്നാൽ, ഈ സാധനങ്ങൾ എങ്ങനെ ലഭ്യമാക്കും എന്നതിനെപ്പറ്റി മാത്രം ആർക്കും ഉത്തരമില്ല. വിളർച്ച, പോഷകാഹാരക്കുറവ് എന്നിവ മറികടക്കാനാണ് ചെറുപയർ ഉൾപ്പെടുത്താൻ സംസ്ഥാനം ആലോചിക്കുന്നത്. ദക്ഷിണ കർണാടകയിൽ സലാഡ് രൂപത്തിൽ നൽകാനും വടക്കൻ കർണാടകയിൽ സാമ്പാറിൽ ഉൾെപ്പടുത്തി നൽകാനുമാണ് ആലോചന. പാൽ പൂർണമായും പോഷകസമൃദ്ധമല്ലെന്നും ഇതിനാലാണ് ചെറുപയർ ഉൾപ്പെടുത്താൻ തീരുമാനിക്കുന്നതെന്നും പൊതുവിപണിയിൽനിന്ന് ചെറുപയർ പ്രാപ്യമായ വിലയിൽ ലഭിക്കാനുള്ള ചർച്ചകൾ നടത്തുകയാണെന്നും അധികൃതർ പറയുന്നു.
ചോളവും ചെറുപയറും നൽകുന്ന ദിവസം ചോറും ഗോതമ്പും നൽകാത്ത രൂപത്തിൽ ക്രമീകരണം വരുത്തും. ഒമ്പതാം ക്ലാസുകാർക്കും പത്താം ക്ലാസുകാർക്കും കൂടി മുട്ട ലഭ്യമാക്കണമെന്നതും ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

