ധർമസ്ഥലയിൽ ഖനനം നടന്നില്ല
text_fieldsമംഗളൂരു: ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടേയും യുവതികളുടേയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്.ഐ.ടി) ശനിയാഴ്ച ഖനനം നടത്തിയില്ല. വ്യാഴാഴ്ച വൈകീട്ട് ധർമസ്ഥല നേത്രാവതി കുളിക്കടവ് പരിസരത്തെ ഖനനം പാതിയിൽ നിർത്തിയാണ് സംഘം മടങ്ങിയത്.
വെള്ളിയാഴ്ച സ്വാതന്ത്ര്യ ദിനത്തിൽ ഖനനത്തിനും അവധി നൽകി. ധർമസ്ഥല ശ്രീ ക്ഷേത്രത്തിനും ധർമാധികാരി ഡോ. ഡി. വീരേന്ദ്ര ഹെഗ്ഡെ എം.പിക്കും എതിരായ ഗൂഢാലോചനയാണ് പരാതിയും അന്വേഷണവും എന്ന ആക്ഷേപവുമായി ബി.ജെ.പി രംഗത്തുണ്ട്. വിവിധ ജില്ലകളിൽ ധർമസ്ഥല ഐക്യദാർഢ്യ റാലികൾ നടക്കുന്നു. ഗൂഢാലോചന അന്വേഷിക്കും എന്ന് കെ.പി.സി.സി അധ്യക്ഷൻകൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നടത്തിയ പ്രസ്താവന കോൺഗ്രസ് സർക്കാർ പ്രതിരോധത്തിലാണെന്ന സൂചന നൽകുന്നു. തിങ്കളാഴ്ച കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര ധർമസ്ഥലയിൽ എസ്.ഐ.ടി നടത്തിയ അന്വേഷണം സംബന്ധിച്ച് വിശദ പ്രസ്താവന നടത്തും എന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

