നേതൃമാറ്റ ചർച്ചയില്ല -ഡി.കെ. ശിവകുമാർ; ഇഖ്ബാൽ ഹുസൈൻ എം.എൽ.എക്ക് നോട്ടീസ്
text_fieldsബംഗളൂരു: നേതൃമാറ്റത്തെക്കുറിച്ച് ഒരു ചർച്ചയും കോൺഗ്രസിൽ നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും സംസ്ഥാനത്തെ പാർട്ടി സർക്കാറിന്റെയും കൈകൾ ശക്തിപ്പെടുത്തുന്നതാണ് നിലപാടെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചൊവ്വാഴ്ച പറഞ്ഞു.
നേതൃമാറ്റ വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് കൂടിയായ ശിവകുമാർ പാർട്ടി നേതാക്കളോടും നിയമസഭാംഗങ്ങളോടും ആവശ്യപ്പെട്ടു. ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് പ്രസ്താവനകൾ നടത്തുന്ന രാമനഗര എം.എൽ.എ എച്ച്.എ. ഇഖ്ബാൽ ഹുസൈന് നോട്ടീസ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ശിവകുമാർ ഈ വർഷം അവസാനം മുഖ്യമന്ത്രിയാകുമെന്ന് ഹുസൈൻ, എച്ച്.സി ബാലകൃഷ്ണ (മഗഡി) എന്നിവരുൾപ്പെടെ ചില പാർട്ടി എം.എൽ.എമാർ അവകാശവാദം ഉന്നയിച്ചതോടെ നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ഉയർന്നുവന്നിരുന്നു.
‘‘പ്രസ്താവനകൾ നടക്കുന്നുണ്ട്. പാർട്ടിയിൽ അച്ചടക്കം വേണം. അച്ചടക്കം പ്രധാനമാണ്. നേതൃമാറ്റത്തിന്റെ പ്രശ്നമില്ല. ഇതിനെക്കുറിച്ച് ചർച്ചയോ മറ്റോ ഇല്ല. ആരും തിരക്കിലല്ല. 2028 ഞങ്ങൾക്ക് പ്രധാനമാണ്’’ - ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സിദ്ധരാമയ്യ മുഖ്യമന്ത്രിയാണ്, അദ്ദേഹത്തിന്റെയും സർക്കാറിന്റെയും കൈകൾ ശക്തിപ്പെടുത്തുക എന്നതാണ് ഏക കാര്യം -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

