നിത്യാനന്ദയുടെ ശിഷ്യർക്ക് ജാമ്യമില്ല വാറന്റ്
text_fieldsബംഗളൂരു: വിവാദ ആൾദൈവമായ നിത്യാനന്ദയുടെ രണ്ട് ശിഷ്യന്മാർക്കെതിരെ കർണാടക കോടതിയുടെ ജാമ്യമില്ല വാറന്റ്. ശിവവല്ലഭാനേനി, ജമുന റാണി എന്നിവർക്കെതിരെയാണ് രാമനഗര ജില്ല സെഷൻസ് കോടതിയുടെ വാറന്റ്.
നിത്യാനന്ദക്കെതിരെയുള്ള ബലാത്സംഗക്കേസിലെ മൂന്ന്, നാല് പ്രതികളാണിവർ. ഹൈകോടതിയിലുള്ള കേസുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് വാറന്റ്. കേസിലെ അടുത്ത വിചാരണ ആഗസ്റ്റ് അഞ്ചിനാണ്. അന്ന് ഹാജരാകാനാണ് പ്രതികളോട് വാറന്റിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 2019ൽ തനിക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതോടെയാണ് നിത്യാനന്ദ രാജ്യം വിട്ടത്. നിലവിൽ കൈലാസ എന്ന പേരിൽ താൻ ഹിന്ദുരാജ്യം സ്ഥാപിച്ചതായാണ് ഇയാൾ അവകാശപ്പെടുന്നത്. ഈ വർഷം ആദ്യം ഐക്യരാഷ്ട്രസഭ സമ്മേളനത്തിൽ ഈ രാജ്യത്തിന്റെ പ്രതിനിധിയെന്ന് പറഞ്ഞ് വിജയപ്രിയ നിത്യാനന്ദ പങ്കെടുത്തത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

