നിറ പുത്തരി ആഘോഷം
text_fieldsപാലക്കാടൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാർഷികോത്സവമായ നിറ പുത്തരി ആഘോഷിച്ചപ്പോൾ
ബംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇന്ന് ആനന്ദപുര ഓഫിസിൽ കാർഷികോത്സവമായ നിറ പുത്തരി മഹോത്സവം ആഘോഷിച്ചു. കെ.പി. ഉണ്ണിയുടെ മുഖ്യ കാർമികത്വത്തിൽ നിറ നെൽ കറ്റകൾ പൂജിച്ചു. നിറകതിരും പുത്തരികൊണ്ടുള്ള പായസവും മധുര പലഹാരങ്ങളും വിതരണം ചെയ്തു. വി.കെ. രവീന്ദ്രൻ, മഠത്തിൽ വേണുഗോപാൽ, കെ.ടി. മുരളി, ഗണേഷ് കൃഷ്ണനുണ്ണി, വിശ്വനാഥൻ, വിജയൻ, ക്യാപ്റ്റൻ വിജയദാസ്, രതി സുരേഷ് എന്നിവർ നേതൃത്വം നൽകി.
ബംഗളൂരു: ഹെബ്ബാൾ കെംപാപുര അയ്യപ്പ ക്ഷേത്രത്തിലെ നിറ പുത്തരി മഹോത്സവം തിങ്കളാഴ്ച നടക്കും. പുലർച്ച 5.45നും 6.15നും ഇടയിൽ നടക്കുന്ന ചടങ്ങിന് ശേഷം നെൽക്കതിർ പ്രസാദമായി കൈമാറും.

