മേളക്കിടെ കാളയുടെ കുത്തേറ്റ് ഒമ്പത് പേർക്ക് പരിക്ക്
text_fieldsമേളക്കിടെ കാള അക്രമാസക്തമായപ്പോൾ പരിക്കേറ്റയാളെ മറ്റുള്ളവർ മാറ്റുന്നു
ബംഗളൂരു: കർണാടകയിലെ വിജയപുര ജില്ലയിൽ കാളയോട്ട ചടങ്ങിനിടെ കാളയുടെ കുത്തേറ്റ് ഒമ്പത് ഗ്രാമീണർക്ക് പരിക്ക്. ജില്ലയിലെ ബാബലേശ്വറിലെ കഖൻദകി കരി കാളയോട്ട മേളക്കിടെയാണ് അപകടം. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
എല്ലാവർഷവും നടക്കുന്ന മേളയാണിത്. ഇത്തവണ എട്ട് കാളകളുടെ കൂട്ടമാണ് ഉണ്ടായിരുന്നത്. ചടങ്ങിനിടെ ചില കാളകൾ അക്രമാസക്തരായി കാണികൾക്കിടയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. അനുമതി വാങ്ങാതെയാണ് ഗ്രാമീണർ മേള നടത്തിയത്. ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ല.
വടക്കൻ കർണാടകയിലെ പ്രധാനമേളയാണിത്. ബാഗൽകോട്ട്, ബെളഗാവി, ഹുബ്ബള്ളി, കൽബുർഗി അടക്കമുള്ള കർണാടകയുടെ വിവിധ ഭാഗങ്ങളിൽനിന്നും മഹാരാഷ്ട്രയിൽനിന്നും മേളയിൽ പങ്കെടുക്കാൻ ആളുകൾ എത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

