13.61 ഗ്രാം എം.ഡി.എം.എയുമായി നൈജീരിയക്കാരൻ പിടിയില്‍
text_fieldsബംഗളൂരു: നൈജീരിയ സ്വദേശിയായ യുവാവ് 13.61 ഗ്രാം എം.ഡി.എം.എ.യുമായി നഗരത്തിൽ പിടിയില്‍. വിദ്യാരണ്യപുരയിലെ താമസക്കാരനായ ജെയിംസ് ഓവലെ (26) ആണ് കാമാക്ഷിപാളയ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ കൈയില്‍നിന്ന് 3.46 ഗ്രാം എം.ഡി.എം.എയും തുടര്‍ന്ന് താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ 10.15 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു.
രഹസ്യവിവരത്തെ തുടര്‍ന്ന് സുമനഹള്ളി ജങ്ഷനില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. മയക്കുമരുന്ന് വില്പനക്ക് ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ഇയാളില്‍നിന്ന് മയക്കുമരുന്നുകള്‍ വാങ്ങിയവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരുകയാണ്. വിദ്യാര്ഥിവിസയിലെത്തിയ ഇയാള്‍ വിസാകാലാവധി കഴിഞ്ഞശേഷവും നഗരത്തില്‍ താമസിച്ചുവരുകയായിരുന്നു.
രണ്ടുവര്‍ഷം മുമ്പ് യെലഹങ്ക പൊലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന കൊലപാതകത്തില്‍ ഇയാള്‍ പ്രതിയാണ്. ജാമ്യത്തിലിറങ്ങിയശേഷം മയക്കുമരുന്ന് വിതരണത്തിലേക്ക് തിരിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

