ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കും -മന്ത്രി ലക്ഷ്മി
text_fieldsലക്ഷ്മി
മംഗളൂരു: ദാവൻഗരെ സൗത്ത്, ബഗൽകോട്ട് മണ്ഡലങ്ങളിൽ അടുത്ത മാസം ഒമ്പതിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പാർട്ടി വിജയിക്കുമെന്ന് ഉഡുപ്പി ജില്ല ചുമതലയുള്ള വനിത-ശിശു വികസന മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞു.
വ്യാഴാഴ്ച കുന്താപുരം കോട്ടേശ്വറിലെ യുവ മെറിഡിയൻ ഹെലിപാഡ് പരിസരത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നു അവർ. സംസ്ഥാന സർക്കാറിന്റെ ഗ്യാരണ്ടി പദ്ധതികൾ എല്ലാ വീടുകളിലും എത്തിയിട്ടുണ്ടെന്നും ഇത് വികസനത്തിന് മാത്രമല്ല, ജനങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനും കാരണമാകും.പ്രത്യേകിച്ച് വനിത വോട്ടർമാർ സർക്കാർ സംരംഭങ്ങളിൽ സംതൃപ്തരാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

