പുതുവർഷത്തെ നഗരം വരവേറ്റു
text_fieldsപുതുവത്സരത്തെ വരവേൽക്കാൻ കോറമംഗലയിൽ തടിച്ചുകൂടിയവർ
ബംഗളൂരു: പുതുപ്രതീക്ഷകളുമായി ബംഗളൂരു പുതുവർഷത്തെ വരവേറ്റു. കോറമംഗല, എം.ജി റോഡ്, ചർച്ച് സ്ട്രീറ്റ്, ബ്രിഗേഡ് റോഡ് എന്നീ സ്ഥലങ്ങളിലാണ് പുതുവത്സരത്തിരക്ക് ഏറെയുണ്ടായത്. ഇവിടങ്ങളിൽ യുവതികളും യുവാക്കളുമടക്കം ആയിരങ്ങളാണ് തടിച്ചുകൂടിയത്.
കുടുംബങ്ങളും ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയിരുന്നു. രാത്രി 12 മണി പിന്നിട്ടതോടെ ആരവമുയർന്നു. പരസ്പരം പുതുവത്സരാശംസകൾ നേർന്നു. സമീപത്തെ കടകൾ, പബ്ബുകൾ, റസ്റ്റാറന്‍റുകൾ തുടങ്ങിയവയിലൊക്കെ ജനത്തിരക്ക് ഏറെയായിരുന്നു.
ആഘോഷങ്ങൾ ഡിസംബർ 31ന് രാത്രി ഒരു മണി വരെ മാത്രമെ പാടുള്ളൂവെന്ന് പൊലീസ് നേരത്തേ തന്നെ നിർദേശം നൽകിയിരുന്നു. ശക്തമായ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്. കോറമംഗലയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിവീശുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

