ന്യൂ തിപ്പസാന്ദ്ര അയ്യപ്പക്ഷേത്രം വാർഷികോത്സവം
text_fieldsന്യൂ തിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രം വാർഷികോത്സവത്തിൽനിന്ന്
ബംഗളൂരു: ന്യൂ തിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രം വാർഷികോത്സവം നടത്തി. ദീപാരാധനക്ക് ശേഷം വൈസ് പ്രസിഡന്റ് എ.വി. മോഹൻദാസ്, സെക്രട്ടറി പി. ഗംഗാധരൻ, ജോയന്റ് സെക്രട്ടറി സി.കെ. ഗോപാലകൃഷ്ണൻ, ട്രഷറർ എസ്. ശിവശങ്കരൻ നായർ, കൺവീനർ ഇ.പി.ബിജു, ജോയന്റ് കൺവീനർ ആർ. രാജീവ് എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷേത്രം പ്രസിഡന്റ് ഗോപിനാഥൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനംചെയ്തു.
വിധുഭാവന ഫൗണ്ടേഷൻ അംഗങ്ങൾ നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു. കാലിക്കറ്റ് മ്യൂസിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശ്രുതി മധുരമായ ഭക്തിഗാനങ്ങൾ ആലപിച്ചു. ജയറാം ചെറുതാഴം, പ്രണവ് പൊന്നാനി എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ ഡബ്ൾ തായമ്പക ആസ്വാദക പ്രശംസ പിടിച്ചുപറ്റി. പുഷ്പാലംകൃത രഥഘോഷയാത്ര സംഘടിപ്പിച്ചു.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ദീപാരാധന നടന്നു. നീലേശ്വരം രാജേഷ് മാരാരും സംഘവും പഞ്ചവാദ്യം അവതരിപ്പിച്ചു. ഇന്ന് മഹാ അന്നദാനവും തുടർന്ന് ജനുവരി 13വരെ എല്ലാ ദിവസവും ഉച്ചക്ക് അന്നദാനവും ഉണ്ടാവും. 14ന് കാലത്ത് ആറിന് ഗണപതി ഹോമം, നെയ്യഭിഷേകം, സ്പെഷൽ പൂജകൾ എന്നിവക്കുശേഷം 11 മുതൽ മഹാ അന്നദാനവും ഉണ്ടാകും. വിവരങ്ങൾക്ക്: സെക്രട്ടറി പി. ഗംഗാധരൻ 9986483162.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

