എയ്മ കർണാടക ഭാരവാഹികളെ തിരഞ്ഞെടുത്തു
text_fieldsപ്രസി. ലിങ്കൻ വാസുദേവൻ, സെക്ര. വിനു തോമസ്
ബംഗളൂരു: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) കർണാടക സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ബാംഗ്ലൂർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷനിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ലത നമ്പൂതിരി അധ്യക്ഷത വഹിച്ചു.
ദേശീയ വൈസ് പ്രസിഡന്റ് രവീന്ദ്രൻ പൊലിയൂർ, ഗിരീഷ് കുമാർ, സതീഷ് നായർ, സി.പി. രാധാകൃഷ്ണൻ, ബിനു ദിവാകരൻ, ലിങ്കൻ വാസുദേവൻ വിനു തോമസ്, അനൂപ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ലിങ്കൻ വാസുദേവൻ ( പ്രസി.), വിനു തോമസ് ( സെക്ര.), എസ്. സതീഷ് ( ട്രഷ.), സന്ധ്യ അനിൽ (വനിത വിഭാഗം കൺ.), ഡോ. ബി.കെ. നകുൽ (യുവജന വിഭാഗം കൺ.), ബിനു ദിവാകരൻ, അനൂപ് ചന്ദ്രൻ (ദേശീയ ജനറൽ കൗൺസിൽ പ്രതിനിധികൾ).

