Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകർണാടക മന്ത്രിസഭയിൽ...

കർണാടക മന്ത്രിസഭയിൽ പുതുമുഖങ്ങള്‍ വരണം -ഡി.കെ. ശിവകുമാർ

text_fields
bookmark_border
കർണാടക മന്ത്രിസഭയിൽ പുതുമുഖങ്ങള്‍ വരണം -ഡി.കെ. ശിവകുമാർ
cancel

ബംഗളൂരു: പാര്‍ട്ടിയിലേക്ക് പുതുമുഖങ്ങള്‍ കടന്നുവരണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചൊവ്വാഴ്ച നടന്ന മന്ത്രിസഭ യോഗത്തില്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയില്‍ തലമുറ മാറ്റം അനിവാര്യമാണ്. പാര്‍ട്ടിയുടെ ഭാവിക്ക് പുതിയ ചിന്താഗതി വേണം. പഴയ നേതാക്കള്‍ അനിശ്ചിതമായി പാര്‍ട്ടിയില്‍ തുടരരുതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭ പുനഃസംഘടനയിൽ പ്രാതിനിധ്യം നല്‍കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരുൾപ്പെടെയുള്ള മുതിർന്ന പാർട്ടി നേതാക്കൾക്ക് ആദ്യമായി എം.എൽ.എ. പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ കത്തെഴുതിയതിനെക്കുറിച്ചുള്ള ചോദ്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ തെരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ് എം.എൽ.എമാരില്‍ 38 പേര്‍ പുതുമുഖങ്ങളാണ്. ഇതിൽ കുറഞ്ഞത് അഞ്ച് പേർക്കെങ്കിലും മന്ത്രിസ്ഥാനം നൽകണമെന്നാണ് ഇവരുടെ ആവശ്യം. സംസ്ഥാന നേതൃമാറ്റത്തെ കുറിച്ച് തനിക്ക് യാതൊരു ധാരണയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metrokarnataka cabinetD.K. Shivakumar
News Summary - New faces should be in Karnataka cabinet - D.K. Shivakumar
Next Story