Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമലങ്കര ഓർത്തഡോക്സ്...

മലങ്കര ഓർത്തഡോക്സ് സഭക്ക് ദൊഡ്ഡബെല്ലാപുരയിൽ പുതിയ ദേവാലയം

text_fields
bookmark_border
മലങ്കര ഓർത്തഡോക്സ് സഭക്ക് ദൊഡ്ഡബെല്ലാപുരയിൽ പുതിയ ദേവാലയം
cancel
camera_alt

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ദൊ​ഡ്ഡ​ബെ​ല്ലാ​പ്പു​ര​യി​ലെ പു​തി​യ ദേ​വാ​ല​യം

ബംഗളൂരു: മലങ്കര ഓർത്തഡോക്സ് സഭയുടെ ബംഗളൂരു ഭദ്രസനത്തിൽ പുതുതായി പണികഴിപ്പിച്ച ദൊഡ്ഡബെല്ലാപുര സെന്‍റ് ജോർജ് ഓർത്തഡോക്സ് ദൈവാലയത്തിന്‍റെ വിശുദ്ധ മൂറോൻ കൂദാശയും പുതുക്കിപ്പണിത പാർസണേറ്റ് ബിൽഡിങ്ങിന്‍റെ കൂദാശയും ബാംഗ്ലൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ ഫീലക്സിനോസ് തിരുമേനിയുടെ കാർമികത്വത്തിൽ നടന്നു. ഭദ്രസന മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.

തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ദോഡ്ഡബെലപുര എം.എല്‍.എ. ധീരജ് മുനിരാജ്, മുൻ എം.എല്‍.എ. ടി. വെങ്കടരാമനൈയ്യ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. ഭദ്രസനത്തിലെ ഗോസ്‌പെൽ ടീം ശുശ്രൂഷക്ക് നേതൃത്വം നൽകി.

ഭദ്രാസന സെക്രട്ടറി ഫാ. സ്കറിയാ മാത്യു, കൂദാശ കൺവീനർ ഫാ. സജി ഡാനിയേൽ, ജോ.കൺവീനർ സൈജു സാമുവൽ, പബ്ലിസിറ്റി കൺവീനർ ഫാ. സൈമൺ ടി. ജോയ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsNew ChurchMalankara Orthodox Churchmetro news
News Summary - New church for Malankara Orthodox Church in Doddabellapura
Next Story