ന്യൂറോ വൈകല്യമുള്ളവരെ സ്വയംപര്യാപ്തരാക്കാൻ സാമൂഹിക ഇടപെടൽ അനിവാര്യം’
text_fieldsഹെൽപിങ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ന്യൂറോ റിഹാബ് ബോധവത്കരണം പി.കെ. സ്റ്റീൽസ് ജോയന്റ് മാനേജിങ് ഡയറക്ടർ കെ.ഇ. ഷാനവാസ് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ന്യൂറോ വൈകല്യമുള്ളവരെ സ്വയം പര്യാപ്തരാക്കാൻ സാമൂഹിക ഇടപെടൽ അനിവാര്യമാണെന്ന് ന്യൂറോ റിഹാബ് ബോധവത്കരണ സംഗമം അഭിപ്രായപ്പെട്ടു. കോഴിക്കോട് ഹെൽപിങ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ന്യൂറോ റിഹാബ് ബോധവത്കരണം മാറത്തഹള്ളിയിലെ എഡിഫിസ് വൺ ഹാളിൽ പി.കെ. സ്റ്റീൽസ് ജോ. മാനേജിങ് ഡയറക്ടർ കെ.ഇ. ഷാനവാസ് ഉദ്ഘാടനം ചെയ്തു.
ഹെല്പിങ് ഹാന്‍ഡ്സിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് തിരുവമ്പാടിയിൽ ആരംഭിക്കുന്ന പുതിയ സംരംഭമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ റിഹാബ് സെന്റർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ന്യൂറോ റിഹാബ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. ന്യൂറോ വൈകല്യമുള്ളവരെ സ്വയം പര്യാപ്തരാക്കി അവർക്ക് തൊഴില്‍ സാധ്യതകളും സാമൂഹിക പങ്കാളിത്തവും ഉറപ്പു വരുത്തുക എന്നതാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ റിഹാബ് ലക്ഷ്യമിടുന്നത്. ചടങ്ങിൽ അസീം വൈറ്റ്ഫീൽഡ് അധ്യക്ഷത വഹിച്ചു.
റിഹാബിറ്റ് ഫിസിയാട്രിസ്റ്റ് ഡോ. ആയിഷ അഫ്ര, ഹെൽപിങ് ഹാൻഡ്സ് സെക്രട്ടറി എം.കെ. നൗഫൽ, അബ്ദുൽ ജലീൽ മദനി,അബ്ദു നാസർ, ജാബിർ വാഴക്കാട്, മുഹമ്മദ് റഹ്ഷാദ്, സഈദ് ബാറാമി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

