നീറ്റ്: മംഗളൂരുവിൽ വിദ്യാർഥി പ്രതിഷേധം
text_fieldsമംഗളൂരുവിൽ നടന്ന വിദ്യാർഥി റാലി
മംഗളൂരു: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ അപലപിച്ചും ഡൽഹിയിൽ നടന്ന സമരം അടിച്ചമർത്തലിലും പ്രതിഷേധിച്ച്'വീ ദി പീപ്ൾ ഓഫ് ഇന്ത്യ - മംഗളൂരു' എന്ന സംഘടനയുടെ കീഴിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്രകടനം നടത്തി. ഹമ്പൻകട്ടയിലെ മിലാഗ്രസ് സർക്കിളിൽ നിന്ന് കുഡ്മുൽ രംഗ റാവു ടൗൺ ഹാളിലേക്ക് നടത്തിയ മാർച്ചോടെയാണ് പ്രതിഷേധം ആരംഭിച്ചത്, പിന്നീട് വിദ്യാർഥികൾ സമാധാനപരമായ പ്രകടനം നടത്തി.
വി ദി പീപ്ൾ ഓഫ് ഇന്ത്യ - മംഗളൂരുവിലെ വിദ്യാർഥി നേതാക്കളായ സുഷാൻ, ഏദൻ ടാവ്‌റോ, റെഹാൻ മുഹമ്മദ്, സഫ്‌വാൻ നിയാസ് എന്നിവർ നേതൃത്വം നൽകി. ദക്ഷിണ കന്നടയിലുടനീളമുള്ള കോളജുകളിൽനിന്ന് വിദ്യാർഥികൾ റാലിയിൽ പങ്കെടുത്തു. ഏഴായിരത്തോളം വിദ്യാർഥികൾ പ്രതിഷേധത്തിൽ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

