നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജുക്കേഷൻ കർണാടകയിൽ സ്ഥാപിക്കണം -മന്ത്രി എം.ബി. പാട്ടീൽ
text_fieldsഎം.ബി. പാട്ടീൽ
ബംഗളൂരു: ശാസ്ത്ര, ഔഷധ ഗവേഷണരംഗത്ത് മുന്‍പന്തിയില്‍ നില്ക്കുന്ന കർണാടകയില്‍ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് യൂനിറ്റ് സ്ഥാപിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് മന്ത്രി എം.ബി. പാട്ടീൽ ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡക്ക് അയച്ച കത്തിൽ സംസ്ഥാന സർക്കാർ ആവശ്യമായ ഭൂമി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉടനടി നൽകുമെന്ന് അറിയിച്ചു.
കർണാടകയിൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാർ നേരത്തെ ആലോചിച്ചിരുന്നെങ്കിലും നിർദേശം നടപ്പായില്ലെന്ന് പാട്ടീൽ ഓർമിപ്പിച്ചു.
ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെയും ബയോടെക്നോളജി കമ്പനികളുടെയും ആവശ്യകത വ്യക്തമാക്കി പദ്ധതി പുനരുജ്ജീവിപ്പിക്കണം. ബംഗളൂരുവിൽ മാത്രം 400ലധികം ബയോടെക്നോളജി കമ്പനികളുണ്ട്.
രാജ്യത്തെ ബയോടെക്നോളജി കമ്പനികളിൽ ഏകദേശം 60 ശതമാനവും കർണാടക ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ മൊത്തം ഔഷധ കയറ്റുമതിയുടെ ഏകദേശം 12 ശതമാനവും കർണാടകയിൽ നിന്നാണെന്നും കത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

